×

മീരയെ മുട്ടത്തെ ജയിലിന് കൈമാറി; പശുവിന്റെ കുറവ് നികത്താന്‍ ഒരു ലക്ഷം കൊടുത്ത് പി ജെ ജോസഫ് ഭാനുമതിയെ വാങ്ങി

കോടിക്കുളം: തൊടുപുഴ ജില്ലാ ജയിലില്‍ പാലിന്റെ ലഭ്യത ഉറപ്പാക്കാന്‍ മീര എന്ന പശുവിനെ സംഭാവന നല്‍കിയ പി.ജെ. ജോസഫ് എംഎല്‍എ മറ്റൊരു പശുവിനെ കാലി പ്രദര്‍ശനത്തില്‍ നിന്നും സ്വന്തമാക്കി. കോടിക്കുളത്ത് നടന്ന ഇളംദേശം ബ്ലോക്ക് ക്ഷീര സംഗമത്തോടനുബന്ധിച്ചു നടത്തിയ കാലി പ്രദര്‍ശനത്തിലുണ്ടായിരുന്ന പശുവിനെയാണ് ഉദ്ഘാടകനായിരുന്ന പി.ജെ.ജോസഫ് വാങ്ങിയത്.  പശുവിന് ‘ഭാനുമതി’ എന്ന പേരും അദ്ദേഹം നല്‍കി.

1.25 ലക്ഷം രൂപ നല്‍കി വണ്ണപ്പുറം സ്വദേശി സജിയുടെ പക്കല്‍ നിന്നാണ് സഹിവാള്‍ ഇനത്തില്‍ പെട്ട പശുവിനെ എംഎല്‍എ വാങ്ങിയത്.

പരിപാടിയില്‍ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top