×

പാളത്തില്‍ കരിങ്കല്ല് – ക്ലിപ്പുകള്‍ വിഘടിപ്പിച്ച നിലയില്‍ – ; ഒഴിവായത് വന്‍ ദുരന്തം – അഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: മലബാറില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം. അയനിക്കാട് പെട്രോള്‍പമ്ബിനു പിന്‍ഭാഗത്തുള്ള റെയില്‍പ്പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചത് തീവണ്ടി മറിക്കാനാണെന്നാണ് സൂചന. പാളത്തില്‍ 50 മീറ്ററോളം ദൂരത്താണ് കരിങ്കല്‍ കഷണങ്ങള്‍ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോണ്‍ക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ അഴിഞ്ഞുമാറിയ നിലയില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ലിപ്പുകളാണിവ.

സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളില്‍ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ശനിയാഴ്ച വൈകീട്ടാണ് പാളത്തില്‍ കല്ലുവെച്ചതെന്നാണ് സൂചന. വൈകി ഓടിയതിനാല്‍ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോള്‍ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എന്‍ജിന്‍ ഡ്രൈവറുെട പരാതി അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്തിയത്.

തീവണ്ടി വടകര നിര്‍ത്തിയപ്പോള്‍ എന്‍ജിന്‍ ഡ്രൈവര്‍ സ്റ്റേഷന്‍ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് തിക്കോടി ബ്ലോക്ക് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാന്‍ നിര്‍ദ്ദേശം നല്‍കി. രാത്രി തന്നെ കൊയിലാണ്ടിയില്‍ നിന്ന് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയറുടെയും വടകരയില്‍നിന്ന് ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തില്‍ കല്ലുകള്‍വെച്ചതായി കണ്ടത്. ഈ പരിശോധനയ്ക്കുശേഷം കുഴപ്പം പരിഹരിച്ചാണ് തീവണ്ടികള്‍ക്ക് വേഗത കൂട്ടിയത്.

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ക്‌ളിപ്പുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്. ആര്‍.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top