×

ഡോ. അംബേദ്ക്കറെ അനുസ്മരിക്കാന്‍ പൊതു സമൂഹത്തിനും ബാധ്യതയുണ്ട് : കേരള പുലയന്‍ മഹാസഭ

 

തൊടുപുഴ : ഇന്തൃയുടെ ഭരണ ഘടനാ ശില്പി ഡോ. ബി. ആര്‍. അംബേദ്ക്കറെ അനുസ്മരിക്കാന്‍ ഇന്തൃയിലെ മുഴുവന്‍ ജനങ്ങളും തയ്യാറാവേണ്ടതാണെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. അനില്‍ കുമാര്‍ പറഞ്ഞു. ലോകത്ത് മറ്റൊരു രാജൃത്തും കൊണ്ടുവരുവാന്‍ കഴിയാത്ത ഒരു ഭരണഘടനയും ജനാധ്യിപത്യ സംവിധാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ഇത് അംബേദ്ക്കറുടെ സംഭാവനയാണ്. അംബേദ്ക്കറുടെ 64-ാമത് ചരമ വാര്‍ഷിക ദിനാചരണ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതില്‍ ഏതൊരു ഇന്തൃക്കാരനും അഭിമാനിക്കാം. അധഃസ്ഥിതനായ അംബേദ്ക്കര്‍ തയ്യാറാക്കിയ രാജൃത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് ഒരു പുതിയ ഭരണഘടന സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത് ക്രൂരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ഗോള്‍ഡന്‍ ജേസിസ്സ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം കേരള പുലയന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റെ് എന്‍. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സീനിയര്‍ വൈ പ്രസിഡന്റ് പി. പി. ശിവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ. ടി അയ്യപ്പന്‍കുട്ടി, സി എ സുബ്രഹ്മണൃന്‍, കെ. എ. മോഹനന്‍, മഞ്ഞാടിത്തറ വിജയന്‍, ഗീതാ ദശരഥന്‍, ശ്രീദേവി പത്തനംതിട്ട, കെ പി പ്രസന്നകുമാര്‍, സുബ്രന്‍ തച്ചില്‍, ബിജു പല്ലാരിമംഗലം, സി. എസ്. സൈജൂ, സനല്‍ ചന്ദ്രന്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി

 

 

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top