×

കൂട്ടുപ്രതികള്‍ക്കൊപ്പം വേണ്ട, ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണം ; വീണ്ടും ഹര്‍ജിയുമായി ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് കേസിലെ പ്രതിയായ നടന്‍ ദിലീപ്. ഈ ആവശ്യം ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ കോടതി നേരത്തെ ദിലീപിന് അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്. നേരത്തെ സുപ്രീംകോടതി ഈ ആവശ്യം തള്ളിയിരുന്നു.

ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇനി ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതില്‍ കോടതി അന്തിമതീരുമാനം പുറപ്പെടുവിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top