×

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ശരത് പവാറ പിന്നില്‍ നിന്നും കുത്തിയെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം

മുംബൈ : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം എന്‍സിപി നേതാവ് ശരത് പവാറിന്റെ അനുമതിയോടെയെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി നേതൃത്വത്തെ പിന്നില്‍ നിന്നും കുത്തുകയാണ് പവാര്‍ ചെയ്തത്. രാഷ്ട്രീയത്തിലെ വന്‍ ചതിയാണ് മഹാരാഷ്ട്രയില്‍ നടന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

അതേസമയം ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം അറിഞ്ഞില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. അജിത് പവാര്‍ എടുത്ത തീരുമാനം പാര്‍ട്ടിയുടേതല്ല. അജിത്തിന്റെ വ്യക്തി പരമായ തീരുമാനമാണന്നുമാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ശരത് പവാറിന്റെ അനുമതിയോടെ തന്നെയാണ് അധികാരത്തില്‍ എത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍.

വെള്ളിയാഴ്ച് രാത്രിയോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് സംബന്ധിച്ച്‌ തീരുമാനമാകുന്നത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ തീരുമാനമായത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയ്ക്കായി കച്ചമുറുക്കിയിരുന്ന ശിവസേനയ്ക്കാണ് ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ ശിവസേന ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനം വരുന്നതിന് തൊട്ടു മുമ്ബാണ് മഹാരാഷ്ട്രയില്‍ നാടകീയമായ നീക്കം നടന്നത്.

അപ്രതീക്ഷിത തീരുമാനത്തെ പടക്കം പൊട്ടിച്ചും ലഡുവിതരണവുമായാണ് മഹാരാഷ്ട്ര ബിജപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ദേവേന്ദ്രഫട്‌നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രവര്‍ത്തകര്‍ തെരുവുകളില്‍ പ്രകടനം നടത്തി ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തോളം നീണ്ട കാത്തിരുപ്പുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top