×

‘താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ ജോസിനെതിരെ അതി രൂക്ഷമായി പ്രതികരിച്ച്- ജോസഫ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​ധി​കാ​ര ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ ക​ട്ട​പ്പ​ന സ​ബ്കോ​ട​തി​യു​ടെ വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ ജോ​സ് കെ.​മാ​ണി എം​പി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പി.​ജെ.​ജോ​സ​ഫ്. കോ​ട​തി വി​ധി​യി​ല്‍ സ​ന്തോ​ക്ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ ജോ​സ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം വി​ളി​ക്കാ​ന്‍ ത​നി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജോ​സ് കെ.​മാ​ണി പ​റ​യു​ന്ന​ത് “താ​ന്‍ പി​ടി​ച്ച മു​യ​ലി​ന് മൂ​ന്ന് കൊ​മ്ബ്’ എ​ന്ന നി​ല​പാ​ടു കൊ​ണ്ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ജോ​സ് കെ. ​മാ​ണി തെ​റ്റി​ല്‍​നി​ന്ന് തെ​റ്റി​ലേ​ക്ക് വ​ഴു​തി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ഹ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം വ​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ഹ്നം വേ​ണ്ട എ​ന്നു പ​റ​ഞ്ഞ് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ ശൈ​ലി​യി​ലാ​ണ് ജോ​സ് കെ.​മാ​ണി ഇ​പ്പോ​ഴും മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും ജോ​സ​ഫ് ആ​രോ​പി​ച്ചു.

തെ​റ്റു​തി​രി​ത്തു​ന്നു​വെ​ന്ന് കാ​ട്ടി ക​ത്തു ന​ല്‍​കി​യാ​ല്‍ ജോ​സി​നും കൂ​ട്ട​ര്‍​ക്കും പാ​ര്‍​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ട​തി​വി​ധി​യി​ല്‍ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ല്ലാ​വ​രും മ​ട​ങ്ങി​വ​രി​ക​യാ​ണെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ഒ​ന്നേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top