×

വിവാഹിതരല്ലെങ്കിലും ആണിനും പെണ്ണിനും ഒന്നിച്ച്‌ മുറി അനുവദിക്കാം; മുസ്ലിം നിയമങ്ങള്‍ മാറ്റിയെഴുതി സൗദി അറേബ്യ

റിയാദ്: ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനു തടസമായി നില്‍ക്കുന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകളേയും നിയമങ്ങളേയും പൊളിച്ചെഴുതി സൗദി അറേബ്യ. സൗദിയില്‍ സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്റ്റുകള്‍ വിവാഹിതരാണെന്ന രേഖ കാണിച്ചാല്‍ മാത്രമേ ഹോട്ടലുകളില്‍ ഒന്നിച്ചു മുറി അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, പുതിയ ടൂറിസ്റ്റ് വിസ നയപ്രകാരം സൗദി അറേബ്യയില്‍ എത്തുന്ന വിദേശ പുരുഷന്മാരെയും സ്ത്രീകളെയും ബന്ധമുണ്ടെന്ന് തെളിയിക്കാതെ തന്നെ ഒരുമിച്ച്‌ ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് അനുവദിക്കാന്‍ ഉത്തരവായി. കൂടാതെ, സൗദിയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നയപ്രകാരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സ്ത്രീകള്‍ക്കും ഹോട്ടല്‍മുറികളില്‍ വാടകയ്ക്കു താമസിക്കാം. വിവാഹേതര ലൈംഗിക ബന്ധത്തിനു നിരോധനമുള്ള രാജ്യമാണ് സൗദി. അതിനാലാണു ഇതുവരെ വിവാഹിതരല്ലാത്തവരായ ആണിനും പെണ്ണിനും ഒന്നിച്ചു തങ്ങാന്‍ നിയമം അനുവദിക്കാതിരുന്നത്. എന്നാല്‍, പലപ്പോഴും വിദേശത്തു നിന്ന് എത്തുന്ന ടൂറിസ്റ്റുകള്‍ക്കൊപ്പം ഉള്ളത് കാമുകിമാരോ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉള്ളവരോ ആകും. ഒന്നിച്ചു തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ പലപ്പോഴും ടൂറിസ്റ്റുകള്‍ സൗദിയെ ഒഴിവാക്കുകയാണ് പതിവ്. ഇതുമനസിലാക്കിയാണ് ഭരണകൂടം പുതിയ മാറ്റത്തിന് തയാറായത്.

സൗദിയില്‍ എത്തുന്ന എല്ലാവരും ഹോട്ടലുകളില്‍ ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുടുംബ ഐഡി അല്ലെങ്കില്‍ ബന്ധത്തിന്റെ തെളിവ് കാണിക്കണമായിരുന്നു. ഇനി മുതല്‍ ഇത് വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമില്ല. ഐഡി കാര്‍ഡ് കാണിച്ചു സൗദിയിലെ സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ ബുക്ക് ചെയ്യാനും താമസിക്കാനും കഴിയുമെന്നും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വ്യക്തമാക്കിയിട്ടുണ്ട്.

ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കായി 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് പല ഇളവുകളും സൗദി പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്ന് എത്തുന്ന സ്ത്രീകള്‍ ശിരോവസ്ത്രമോ പര്‍ദയോ ധരിക്കേണ്ടതില്ലെന്നും മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം. മദ്യത്തിന് ഇപ്പോഴും സൗദിയില്‍ നിരോധനമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top