×

19 കാരി വിദ്യാര്‍ഥിനി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ; യുവതി പിടിയില്‍

തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് 19 കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു (36) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച്‌ മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചത്. തുടര്‍ന്ന് പീഡനത്തിനു വിധേയയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഇടനിലക്കാരിയായ സിന്ധു പോട്ടയിലെ വാടക വീട്ടില്‍ വെച്ച്‌ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് തിരയുന്നതറിഞ്ഞ് സിന്ധു ഒളിവില്‍ പോയി. കഴിഞ്ഞദിവസം ഒളി സങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

പിടിയിലാകുമ്ബോള്‍ സിന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒട്ടേറെ കേസുകളില്‍ സിന്ധു മുമ്ബും പിടിയിലായിട്ടുണ്ട്. സിന്ധുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹന്‍ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍ (27) അന്നമനട സ്വദേശികളായ ദമ്ബതികള്‍ വാഴേലിപറമ്ബില്‍ അനീഷ്‌കുമാര്‍, ഗീതു എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായവര്‍.കേസില്‍ ഇനി 4 പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top