×

സാമൂഹൃ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: കെപിഎംഎസ്

കൊച്ചി : രാജൃത്ത് നടന്നു വന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കപ്പെട്ടുകൊണ്ടും, അതിനെതിരെ ഭരണാധികാരികള്‍ നടപടി സ്വീകരിക്കുവാനും വേണ്ടി പ്രധാനമന്ത്രക്ക് കത്തയച്ച പ്രമുഖ സാമൂഹൃ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജൃദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. അനില്‍ കുമാര്‍ അറിയിച്ചു.

രാജൃത്തെ വളരെ ഭയനകമായ സാഹചരൃത്തിലേക്ക് കൊണ്ടുപോയതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. ദുര്‍ബ്ബലരായ ദളിതരും, മുസ്‌ളീംമുകളേയുമാണ് അനാവശൃമായ കാരണങ്ങള്‍ ആരോപിച്ച് കൊലചെയ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ ആശങ്കപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത ബീഹാര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. ജനാധിപതൃ വൃവസ്ഥയില്‍ ഒരു സംഭവത്തില്‍ പ്രതികരിക്കുവാനുള്ള പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും മാതൃകാപരമായ സമരരീതീ സ്വീകരിച്ചതിന്റെ പേരില്‍ ജനാധിപതൃ വിരുദ്ധമായ നടപടി നേരിടേണ്ടി വന്ന അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള പ്രമുഖ സാമൂഹൃ പ്രവര്‍ത്തകര്‍ക്ക് ഐകൃദാര്‍ഢൃം അര്‍പ്പിക്കുന്നുവെന്നും അനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top