×

പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെ – എം എം ഹസന്‍

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോണ്‍​ഗ്രസ് നേതാവ് എം എം ഹസന്‍.

പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നും ഹസന്‍ അവകാശപ്പെട്ടു.അരൂരില്‍ പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍.

ജി സുധാകരന്റെ പൂതന പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാലിത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ സുധാകരന്‍ ദുരുദ്ദേശപരമായി നടത്തിയ പരാമര്‍ശമല്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണ്ടെത്തല്‍. അതേസമയം സുധാകരന്റെ പരാമര്‍ശം പ്രചാരണരംഗത്ത് മുഖ്യ ആയുധമാക്കുകയാണ് യുഡിഎഫ്.

ബിഡിജെഎസ്‌ നിലപാട്‌ മുഖ്യമന്ത്രിക്കുള്ള പ്രത്യുപകാരമാണോ വോട്ട്‌കച്ചവടമാണോയെന്നു ജനം തിരിച്ചറിയുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. അരൂരും എറണാകുളത്തും എന്‍ഡിഎയ്‌ക്ക്‌ ജയസാധ്യത കുറവാണെന്ന തുഷാറിന്റെ പരാമര്‍ശം രഹസ്യബന്ധത്തിനു തെളിവാണ്‌.സീനിയര്‍ വെള്ളാപ്പള്ളിയും ജൂനിയര്‍ വെള്ളാപ്പള്ളിയും പറയുന്നത്‌ മാത്രമേ നമുക്കറിയൂയെന്നും ഹസന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top