×

ജപ്പാന്‍കാരനായ കിരണ്‍ തൊടുപുഴയില്‍ നടന്ന ബാഡ്മിന്റണില്‍ വിജയ കിരീടം ചൂടി

തൊടുപുഴ : ജപ്പാനില്‍ പൗരത്വമുള്ള കിരണ്‍ നെഗൂച്ചി ബോയ്‌സ് സിംഗിള്‍സ് അണ്ടര്‍ 11 വിഭാത്തില്‍ വിജയായി. കൊച്ചി സ്വദേശിയായ ആനന്ദ് കടക്കുഴിയുടേയും ജപ്പാന്‍കാരിയായ ചിയാകി നെഗുചിയുടേയും ഇളയ മകനാണ് കിരണ്‍.

കാക്കനാട് ഖേല്‍ ബാഡ്മിന്റണ്‍  അക്കാഡമിയിലാണ് കിരണ്‍ പരിശീലനം തേടുന്നത്. ആന്റണി കെ ജേക്കബ്ബിന്റെ  ശിക്ഷണത്തിലാണ് കിരണ്‍ വിജയകിരീടം ചൂടിയിരിക്കുന്നത്.

എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് സബ്ബ്ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  കിരണ്‍ പങ്കെടുത്തത്. സഹ പരീശീലകന്‍മാരായ ജോര്‍ജ്ജ്, രഞ്ജിത്ത് എന്നിവരുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി ബാഡ്മിന്റണിലെ ആദ്യപാഠം അഭ്യസിച്ചിരുന്നത്.

അണ്ടര്‍ 15 ദേശീയ ചാമ്പ്യന്‍മാരായ പവിത്ര നവീന്‍, ആന്‍ഡ്രിയ സാറാ കുര്യന്‍,
തുടങ്ങിയവരും ഇതേ അക്കാഡമിയില്‍ തന്നെയാണ് ബാഡ്മിന്റണ്‍ അഭ്യസിക്കുന്നത്.

അണ്ടര്‍ 11 ലെ ഹിത മരിയ ജോസ്, ജാവേദ് റഹ്മാന്‍ എന്നിവരും ആ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളാണ്.

കിരണിന്റെ സഹോദരന്‍ ഉദയ് നെഗൂച്ചിയും ഖേല്‍ ബാഡ്മിന്റണ്‍ അക്കാഡമിയിലിലെ വിദ്യാര്‍ത്ഥിയാണ്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top