×

‘വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക’; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; രൂക്ഷവിമര്‍ശനം

കൊച്ചി: കനത്ത മഴയില്‍ കൊച്ചി മുങ്ങിയതുമായി ബന്ധപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമാണ് വിവാദപോസ്റ്റില്‍ ഹൈബിയുടെ ഭാര്യ അന്ന കുറിച്ചത്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. എംപിയായ ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറി. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച്‌ സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റ്.

പോസ്റ്റ് വിവാദമായതോടെ അന്ന ഹൈബി ഈഡന്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. പോസ്റ്റിനെതിരെ അന്നയുടെ എഫ്ബി പേജില്‍ നിറയെ രൂക്ഷ പ്രതികരണങ്ങളാണ് നിറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top