×

ഇത്രയും വലിയൊരു നടി,​ നാട്ടുകാരുടെ മുന്നില്‍വച്ച്‌ എങ്ങനെ അത് ചെയ്യും: രതിനിര്‍വേദത്തിലെ ആ രംഗത്തെക്കുറിച്ച്‌ കൃഷ്ണചന്ദ്രന്‍

മലയാള സിനിമ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു ചിത്രമാണ് ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം. പപ്പുവിന്റെയും രതിയുടേയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് സിനിമയില്‍ നായികയും നായകനുമായെത്തിയത്.

ജയഭാരതി സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്, അതേസമയം കൃഷ്ണ ചന്ദന്റെ ആദ്യ ചിത്രവും. അപ്രതീക്ഷിതമായി ചിത്രത്തിലേക്കെത്തിയതെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം രതിനിര്‍വേദത്തിലെ പപ്പുവായിരുന്നു. ഇപ്പോഴിതാ രതിനിര്‍വേദത്തിലെ ഒരു സീനിനെപ്പറ്റി ഒരു പ്രമുഖ മാദ്ധ്യമത്തോട് മനസ് തുറന്നിരിക്കുകയാണ് കൃഷ്ണചന്ദ്രന്‍.

Image result for rathinirvedam old malayalam movie

‘ചിത്രത്തില്‍ ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. ഔട്ട്ഡോര്‍ ഷൂട്ടായിരുന്നു അത്. നാട്ടുകാരൊക്കെ നോക്കി നില്‍ക്കുന്നു. ഇത്രയും വലിയൊരു നടിയെ ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും, അവര്‍ എന്ത് വിചാരിക്കും എന്ന ചിന്തകളായിരുന്നു. ഭരതേട്ടന്‍ കളിയാക്കി കളിയാക്കിയാണ് എന്റെ പേടി മാറ്റിയെടുത്തത്. ഭരതേട്ടനും പത്മരാജേട്ടനും തന്ന ധൈര്യത്തിന് പുറത്താണ് ഞാന്‍ അഭിനയിച്ചത്’-അദ്ദേഹം പറഞ്ഞു.

Image result for rathinirvedam old malayalam movie

കാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ തനിക്ക് ഭയമൊന്നും തോന്നിയിരുന്നില്ലെന്നും രതിനിര്‍വേദത്തിലെ നായകന്‍ എന്ന മേല്‍വിലാസത്തില്‍ വിഷമം തോന്നിയിട്ടില്ലെന്നും അഭിമാനമാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top