×

യെദിയൂരപ്പയ്ക്കായി കേരളത്തിത്തില്‍ വഴിപാട്; പൊന്നുംകുടം സമര്‍പ്പണം

കണ്ണൂര്‍: കര്‍ണ്ണാടക രാഷ്‌ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ തുടരുമ്ബോള്‍ ബിജെപി നേതാവ് യെദിയൂരപ്പയ്ക്കുവേണ്ടി കേരളത്തില്‍ പ്രത്യേക വഴിപാടുകള്‍. തളിപ്പറമ്ബിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലാണ് യെദിയൂരപ്പയുടെ പേരില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുന്നത്.

അനിഴം നക്ഷത്രക്കാരനായ യെദിയൂരപ്പയുടെ പേരില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പണം നടത്തി. മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമര്‍പ്പണവും നെയ്‌വിളക്ക് സമര്‍പ്പണവും ഈ ദിവസങ്ങളില്‍ നടത്തിയിരുന്നു.

മുന്‍പ് പല തവണ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട് യെഡിയൂരപ്പ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top