×

അഞ്ചിടത്തും പ്രമുഖര്‍ മല്‍സരിക്കും. – അരൂരില്‍ തുഷാര്‍ മല്‍സരിക്കണമെന്ന് ബിജെപി – ഡെല്‍ഹി സ്ഥാനം കൈവെടിയുമോ ?

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന തീരുമാനവുമായി ബിജെപി. ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റുപാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തില്‍ തുഷാര്‍ മത്സരരംഗത്ത് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ അരൂരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് തുഷാര്‍.

ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. അരൂര്‍ സീറ്റ് ബിഡിജെഎസ് നിര്‍ബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ അരൂരില്‍ ശക്തമായ മത്സരത്തിന് തുഷാര്‍ വേണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. എസ്‌എന്‍ഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top