×

ശബരിമല – മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ല എന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട് – കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശന വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ഒരിക്കലും ഭക്തജനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ല. ശബരിമല വിധിയെ ആദ്യഘട്ടത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും സ്വാഗതം ചെയ്തതാണ്. അതിനിടയില്‍ ചിലകക്ഷികള്‍ എതിര്‍നിലപാട് സ്വീകരിച്ചതോടെ സ്ഥിതിഗതികളില്‍ മാറ്റംവന്നു. എന്നാല്‍ ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ല എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top