×

വനിതാ മതിലിന് ശേഷമുള്ള ബിന്ദു- കനകദുര്‍ഗ്ഗ പ്രവേശനം എല്‍ഡിഎഫിന് വിനയായി – ശബരിമല – ‘പാവപ്പെട്ട സവര്‍ണ്ണ ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിക്കരുതെന്ന്’

ശബരിമല – ‘പാവപ്പെട്ട സവര്‍ണ്ണ ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിക്കരുതെന്ന്’ ബ്രാഹ്മണന്റെ ഈ ചോദ്യം ഉന്നയിച്ച് കോടിയേരിയുടെ ലേഖനം

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സിപിഎമ്മിന്റെ നിലപാട് തെറ്റിയെന്ന കുറ്റസമ്മതത്തിനു ശേഷം കോടിയേരി ഇതേവിഷയത്തില്‍ കൂടുതള്‍ ഏറ്റുപറച്ചിലുകള്‍ നടത്തുകയാണ്. പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണു കോടിയേരിയുടെ കൂടുതല്‍ തുറന്നു പറച്ചില്‍.

ലേഖനത്തില്‍ ശബരിമലവിഷയത്തെ പറ്റി കോടിയേരി ഇങ്ങനെ പറയുന്നു- എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായതില്‍ ‘ശബരിമല’ ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എല്‍ഡിഎഫിനുതന്നെ ചെയ്‌തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു. പിന്നീട് അവര്‍ നിലപാടില്‍ മാറ്റംവരുത്തിയപ്പോള്‍ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച്‌ വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍, ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായി.

അതേസമയം, അഗ്രഹാരത്തിലെ പട്ടിണിപ്പാവങ്ങളെ കമ്യൂണിസ്റ്റുകാര്‍ സവര്‍ണ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് എന്തിനെന്ന് വൃദ്ധരായ ബ്രാഹ്മണര്‍ കോടിയേരിയോടു ചോദിച്ചെന്നും ലേഖനത്തില്‍ പറയുന്നു. അഗ്രഹാരത്തിലെ ഒരു കാരണവര്‍ പറഞ്ഞു ‘ഈ അഗ്രഹാരത്തില്‍ തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം അവര്‍ക്ക് രക്ഷ നല്‍കാന്‍ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം’. ആ ആവശ്യം വളരെ ന്യായമാണ്. ചേരികള്‍ക്ക് സമാനമായ ദുസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടന്നും കോടിയേരിയുടെ മറുപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top