×

രാഹുല്‍ഗാന്ധിയെ അറിയിക്കാതെ റോഡ് ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി; ജൂലായ് 13 ന് പാര്‍ലമെന്റ് സെഷന്‍ – അപമാനിക്കാനെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെഅഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തില്‍അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. വയനാട് എം.പിയായ രാഹുല്‍രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ പോലും അറിയിക്കാതെയായിരുന്നു അദ്ദേഹം പങ്കെടുക്കുമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച്‌ ബോര്‍ഡ് വെച്ചത്.

മാത്രമല്ല റോഡ് ഭൂരിഭാഗവും ഉള്‍പ്പെടുന്നകോഴിക്കോട് മണ്ഡലത്തിലെ എം.പി എം.കെ രാഘവനെ ഉള്‍പ്പെടുത്താതെവയനാട് എം.പിയായ  രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച്‌ നോട്ടീസ് അടിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ മുക്കത്തെ ഓഫീസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന ഒരുഅറിയിപ്പും നല്‍കിയിരുന്നില്ല

. മാത്രമല്ല പരിപാടി നടക്കുന്ന ജൂലായ് 13 ന് പാര്‍ലമെന്റ് സെഷന്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് എത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച്‌ വെച്ചാണ് അദ്ദേഹത്തിന്റെ അനുമതി പോലും വാങ്ങാതെ ബോര്‍ഡ് വെച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിരുന്നുവെന്ന് കാണിക്കുന്ന ക്ഷണക്കത്തുമായി സംഘാടകര്‍ രംഗത്തെത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top