×

ഉദ്ഘാടകന്‍ – മന്ത്രി ജി സുധാകരന്‍ ; മുഖ്യാതിഥി രാഹുല്‍​ഗാന്ധി ; രാഹുല്‍ എത്തുമോ ? വൈറലായി ഫ്‌ളക്‌സ്

വ​യ​നാ​ട്: പൊതുമരാമത്ത് വകുപ്പ് മ​ന്ത്രി ജി ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​കന്‍ ആ​കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ഗ​സ്ത്യ​ന്‍​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലാ​ണ് വ​യ​നാ​ട് എം​പി​ മു​ഖ്യാ​തി​ഥി​യാ​കു​ക. ഈ ​മാ​സം 13 ശനിയാഴ്ചയാണ് ച​ട​ങ്ങ്. ജോ​ര്‍​ജ് എം ​തോ​മ​സ് എം​എ​ല്‍​എ​യാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ന്‍.

പി​ടിഎ റ​ഹിം എം​എ​ല്‍​എ ചടങ്ങില്‍ മു​ഖ്യ​പ്ര​ഭാ​ഷണം നടത്തും. ഇക്കാര്യം വ്യക്തമാക്കി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച ഫ്ള​ക്സ് ബോ​ര്‍​ഡ് മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങള്‍ ഇപ്പോള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വൈറലായിട്ടുണ്ട്.

എന്നാല്‍ ചടങ്ങില്‍ രാഹുല്‍​ഗാന്ധി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാ​ഹു​ല്‍​ഗാന്ധി കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഇ​തേ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് നന്ദി പറയാനായി ജൂ​ണ്‍ ആ​ദ്യം രാ​ഹു​ല്‍​ഗാന്ധി മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top