×

പുറപ്പുഴ ബാങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ് – കേരള കോണ്‍ഗ്രസിലെ 8 ല്‍ 5 പേര്‍ പുതുമുഖങ്ങള്‍

പുറപ്പുഴ ബാങ്കിലേക്ക് ഈ മാസം 28 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബാബു മാത്യു കണിയാംകണ്ടത്തില്‍, രാജേശ്വരി ഹരിധരന്‍, രജീഷ് കുട്ടി, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളാകും. ഏകകണ്ഠമായിട്ടാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റും കൂടി ലഭിച്ചിട്ടേ ഉണ്ടാകൂ.

കേരള കോണ്‍ഗ്രസിന്റെ 8 പേരുടെ ലിസ്റ്റുകള്‍ അടുത്ത ദിവസം തന്നെ പുറത്ത് വരും. ചെയര്‍മാന്‍ പി ജെ ജോസഫ് അന്തിമ അനുമതിക്കായി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇതില്‍ ചിലര്‍ 5,10,15,20 വര്‍ഷക്കാലമായി സ്ഥിരമായിട്ട് മെമ്പര്‍മാരായി ഇരിക്കുന്നവരാണ്.
നിലവിലുള്ള 8 കേരള കോണ്‍ഗ്രസ് ബോര്‍ഡ് മെമ്പര്‍മാരില്‍ മൂന്ന് പേരെ ഉള്‍ക്കൊള്ളിച്ചേക്കും. ബാക്കി 5 പേര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top