×

പുറപ്പുഴ ബാങ്ക് തിരഞ്ഞെടുപ്പ് – 2800 വോട്ടുകള്‍ പോള്‍ ചെയ്‌തേക്കും- വോട്ട് പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇങ്ങനെ – സ്ഥാനാര്‍ത്ഥികള്‍ 28 പേര്‍

വോട്ട് പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇങ്ങനെ

പുറപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിലേക്കുള്ള 28 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 4 മണി വരെ വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് ചെറിയ വിശ്രമത്തിന് ശേഷം 4.30 മുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. രണ്ട് മണിക്കൂറിന് ശേഷം ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. വൈകിയാല്‍ തന്നെ 7 മണിയോടെ ഫലം പ്രസിദ്ധീകരിക്കും.

ജനറല്‍ സീറ്റിലേക്ക് 6 വോട്ടുകള്‍

ജനറല്‍ സീറ്റിലുള്‌ല എ പട്ടികയിലേക്ക് ആറ് വോട്ടുകളാണ് ചെയ്യേണ്ടത്. ഏതെങ്കിലും കാരണവശാല്‍ തെറ്റുപറ്റി അധിക വോട്ടുകള്‍ ചെയ്താല്‍ ആ പട്ടിക മൊത്തത്തില്‍ അസാധുവായി പരിഗണിക്കും.
ഈ ആറ് ഒഴിവിലേക്ക് 18 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്.

നിക്ഷേപ – സംവരണ വിഭാഗത്തിലേക്ക് രണ്ട് വീതം സ്ഥാനാര്‍ത്ഥികള്‍ ഇരുമുന്നണികളില്‍ നിന്നും മല്‍സരിക്കുന്നുണ്ട്. നിക്ഷേപ വിഭാഗത്തിലേക്കുള്ള ബി പട്ടികയില്‍ ഒരു വോട്ടും സംവരണ വിഭാഗത്തിലേക്ക് ഒറു വോട്ടുമാണ് ചെയ്യേണ്ടത്.

സി പട്ടികയിലെ വനിതാസംവരണത്തിലേക്ക് മൂന്ന് വോട്ടുകള്‍ ആണ് ചെയ്യേണ്ടത്. ഈ പട്ടികയില്‍ ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ബാലറ്റ് പേപ്പറിലുള്ളത്. ഈ ബാലറ്റില്‍ ചിഹ്നങ്ങള്‍ ഒന്നും ഇല്ല. അതാത് പേരുകാരുടെ നേരെയുള്ള കോളത്തില്‍ സീല്‍ പതിക്കുകയാണ് ചെയ്യേണ്ടത്.

ആകെ 11 വോട്ടുകള്‍ ആണ് ഒരു വോട്ടര്‍ ചെയ്യേണ്ടത്. .

 

യുഡിഎഫിന്റെ പാനലിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്.

അഡ്വ. ജോണ്‍സണ്‍ ചിറയ്ക്കല്‍, സുധീഷ് ഡി കൈമള്‍, സാന്റോ ജോര്‍ജ്ജ്, ജോര്‍ജ്ജ് മേച്ചേരിയില്‍,(ബേബി), ജോര്‍ജ്ജ് മുല്ലക്കരിയില്‍, ബാബു മാത്യു കണിയാംകണ്ടത്തില്‍, കെ സി ഷാനോയി കന്യായില്‍, രതീഷ് കുട്ടി, സെലിന്‍ ജോയി, രാജേശ്വരി ഹരിധരന്‍, ഓമന സന്തോഷ് തുടങ്ങിയവര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെ്ന്ന് മണ്ഡലം പ്രസിഡന്റ് തോമസ് പയറ്റ്‌നാലും സെക്രട്ടറി ജോസ് മുളംകൊമ്പിലും അറിയിച്ചു.

എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെയാണ്

ജോണ്‍സണ്‍ ജോണ്‍, എം പത്മനാഭന്‍ നായര്‍, പി പി അനില്‍കുമാര്‍, ജോബി പോളക്കളം , ഷാജു അറയ്ക്കല്‍, സെല്‍വിന്‍ ചിമ്മിണിക്കാട്ട് , ജയിസണ്‍ മിച്ചനാട്ട് , സതീ ഗോപി , സുമ വിജയകുമാര്‍ , രാധ ശശി , ശ്യാമള അയ്യപ്പന്‍, തുടങ്ങിയവര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി കെ എന്‍ സഹജന്‍, ശിവന്‍ പിള്ള വടക്കയില്‍, എം സി മോഹനന്‍ നായര്‍, സോമന്‍ ചാരപ്പുറത്ത്, സുരാജ് ചേറാടിയില്‍ , ബിജു പി എം കൊണ്ടാട് തുടങ്ങി ആറ് പേര്‍ ്മാത്രമാണ് മല്‍സരിക്കുന്നത്. വനിതാ സംവരണത്തിലേക്കും പട്ടിക ജാതി സംവരണത്തിലേക്കും ഇവര്‍ ആരും തന്നെ നോമിനേഷന്‍ സമര്‍പ്പിച്ചിട്ടില്ല.

ആകെ 11 വോട്ടുകള്‍ ആണ് ഒരു വോട്ടര്‍ ചെയ്യേണ്ടത്. .

 

പുറപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിലേക്കുള്ള 28 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 4 മണി വരെ വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് ചെറിയ വിശ്രമത്തിന് ശേഷം 4.30 മുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. രണ്ട് മണിക്കൂറിന് ശേഷം ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. വൈകിയാല്‍ തന്നെ 7 മണിയോടെ ഫലം പ്രസിദ്ധീകരിക്കും.

4877 വോട്ടില്‍ 60 %  ശതമാനം വോട്ടുകള്‍ പോള്‍ ചെയ്‌തേക്കുമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ കരുതുന്നത്. എങ്കില്‍ തന്നെ 2300- 2500 വോട്ടുകളെങ്കിലും പോളിംഗ് ചെയ്‌തേക്കും.

പോളിംഗ് വര്‍ധിപ്പിക്കാനായി വാഹന സൗകര്യങ്ങള്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ചെയ്‌തേക്കും.

ബാങ്കിന്റെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ ബാങ്ക് നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡും ആധാര്‍, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കാര്‍ഡ് ഇവയുടെ ഒറിജിനല്‍ പോളിംഗ് ഓഫീസറെ കാണിക്കേണ്ടതുണ്ട്.
ഒരു മണിക്ക് മുമ്പ് തന്നെ രണ്ടായിരം വോട്ടുകളെങ്കിലും പോളിംഗ് ചെയ്യിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഉച്ചകഴിഞ്ഞ് മഴക്കാലമായതിനാല്‍ പരമാവധി നേരത്തെ വോട്ടര്‍മാരെ പോളിംഗ് സ്‌റ്റേഷനിലെത്തിക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നത്.

ആകെ 28 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.  ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ പ്രത്യേകം പ്രത്യേകം അറിയാന്‍ സാധിക്കും. ആകെ 11 വോട്ടുകള്‍ ആണ് ഒരു വോട്ടര്‍ ചെയ്യേണ്ടത്. .

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top