×

ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ജോസഫ് പക്ഷത്തേക്ക് തിരികെ ഒഴുക്ക് – ചര്ച്ചകള്‍ നടത്താന്‍ ജി്ല്ലാ തല സ്‌ക്വാഡുകള്‍

കോട്ടയം : ജോസ് കെമാണിയോടുള്ള വിരോധം മൂലം എള്‍ഡിഎഫിലേക്ക് ചേക്കേറിയ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും ജോസഫ് പക്ഷത്തേക്ക് തിരികെ വരുന്നതായി റിപ്പോര്‍ട്ടുകള്‍.
സിപിഎമ്മിലെ നേതാക്കള്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലായെന്നതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളുടെ പ്രധാന പരാതി.
ബാങ്ക് തിരഞ്ഞെടുപ്പുകളിലും മറ്റ് ഉപ തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് പ്രാതിനിധ്യ നല്‍കാത്തതില്‍ അവര്‍ നിരാശരാണെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സീസ് ജോര്‍ജ്ജിന് പോലും മികച്ച ഒരു പദവി നല്‍കാത്തതില്‍ അവര്‍ക്ക് കടുത്ത നിരാശയിലാണ്.
ജോസഫ് പക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കൊഴിഞ്ഞുപോക്കിനെ തടയിടാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിട്ടും വമ്പന്‍ ഓഫറുകള്‍ നല്‍കിയാണ് അവരെ തിരികെ മാതൃസംഘടനയിലേക്ക് കൊണ്ടുവരുവാന്‍ നീക്കം നടത്തുന്നത്.

എന്നാല്‍ തങ്ങള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ സ്വയമേ വന്നവരേ അല്ലാതെ ഒരാളെ പോലും ജോസഫ് പക്ഷത്ത് നിന്ന് ക്യാന്‍വാസ് ചെയ്തില്ലായെന്നാണ് ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജോസഫ് പക്ഷത്തെ തകര്‍ക്കാന്‍ തങ്ങള്‍ നീക്കം നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ കൂടെയുള്ളയാളുകളെ തിരികെയെത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ ജോസഫ് വിഭാഗം ഓരോ പഞ്ചായത്തുകളിലും നിയമിച്ചതായും പറയപ്പെടുന്നു. ഇതില്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗവും സിപിഎമ്മും എല്‍ഡിഎഫിലെ ഘടക കക്ഷികളും കടുത്ത എതിര്‍പ്പിലാണ്.
എന്നാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പി ജെ ജോസഫ് കൂടുല്‍ കരുത്തോടെ നിലകൊള്ളുന്ന സാഹചര്യത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് വഴി എല്‍ഡിഫിലേക്ക് പോയ പലരും തിരികെ ജോസഫ് പക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
തിരികെ പോയവര്‍ക്കും അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ നല്‍കാമെന്നാണ് ഇവര്‍ മുമ്പോട്ട് വച്ചിട്ടുള്ള ധാരണ. ഇതിനായി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ രഹസ്യ യോഗങ്ങള്‍ കൂടുന്നുണ്ട്.
ഫ്രാന്‍സീസ് ജോര്‍ജ്ജ് പക്ഷത്ത്‌നിന്ന് ആളുകളെ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും ജോസഫ് പക്ഷത്തിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ജോസഫ് പക്ഷത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top