×

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിച്ച്‌ മാരുതി കാര്‍ കത്തി നശിച്ചു

കായംകുളം; സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിന് തീ പിടിച്ച്‌ കാര്‍ കത്തി നശിച്ചു. കായംകുളം ദേശീയപാതയില്‍ എംഎസ്‌എം കോളേജിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ല. മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്.

രാവിലെ പത്ത് മണിയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുകയും തുടര്‍ന്ന് ആളി കത്തുകയുമായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. കാറിന്റെ എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top