×

മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്,​ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ് – പിഎസ്സിക്ക് മുമ്പില്‍ രാപകല്‍ സമരം- ഡീന്‍ കുര്യാക്കോസ്

ത്രിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സമരം നടത്തുന്ന കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. കെ.എസ്.യു നടത്തുന്ന സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. പ്രവര്‍ത്തകരും പൊലീസും മുഖാമുഖം ഏറ്റുമുട്ടി. നിരാഹാരമനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.

യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച്‌ 12.30 സെക്രട്ടറിയേറ്റിനു മുന്നിലെത്തി. ഡീന്‍ കുര്യാക്കോസിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കുപ്പികളും മരക്കഷ്ണങ്ങളും കല്ലുകളും വലിച്ചെറിഞ്ഞു.തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു

സംഘര്‍ഷത്തില്‍ പൊലീസുകാരും മാദ്ധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ കെ.എം.അഭിജിത്തുള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കെ.എസ്.യു സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. പി എസ് സി ആസ്ഥാനത്തിനു മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് രാപകല്‍ സമരം തുടങ്ങുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top