×

ഇതെന്തുപരിപാടിയാ ആനവണ്ടിക്കാരേ. ? കാണാതായ കൊലുസ് ലഭിക്കാന്‍ 4,000 രൂപ നോട്ടക്കൂലി നല്‍കണമത്രേ..

തിരുവനന്തപുരം: എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് കാര്യം കേട്ടവര്‍ ചോദിക്കുന്നത്. നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സിയുടെ കാര്യമാണ് ഈ പറയുന്നത്. കളഞ്ഞു കിട്ടിയ ഒന്നരപവന്റെ പാദസരത്തിന് നാലായിരം രൂപയാണ് ‘ആനവണ്ടി’ക്കാര്‍ നോക്കുകൂലി വാങ്ങിയത്. കോതമംഗലം സ്വദേശിനിക്കാണ് ഭാഗ്യത്തെ നിര്‍ഭാഗ്യമാക്കി കെ.എസ്.ആര്‍.ടി.സി മാറ്റികൊടുത്തത്.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനാണ് യുവതി തലസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കണിയാപുരം ഡിപ്പോയിലെ ബസില്‍ യാത്രചെയ്യുമ്ബോള്‍ പാദസരം നഷ്‌ടമാവുകയായിരുന്നു. വിദ്യാര്‍ത്ഥിനി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.സ്വര്‍ണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവര്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചതാകട്ടെ മ്യൂസിയം പൊലീസും.

എന്നാല്‍ കേവലം ഒരു ദിവസം മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ സൂക്ഷിച്ചതിന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടതാകട്ടെ നാലായിരം രൂപയും. തീര്‍ന്നില്ല, നോട്ടക്കൂലിക്ക് പുറമെ 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും രണ്ട് ആള്‍ജാമ്യവും ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ സുഹൃത്തുക്കളില്‍നിന്ന് പണം കടംവാങ്ങിയാണ് വിദ്യാര്‍ത്ഥിനി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് സ്വന്തം മുതല്‍ വാങ്ങിയത്.

നോക്കുകൂലിയുടെ ‘കെ.എസ്.ആര്‍.ടി.സി നിയമം’ ഇങ്ങനെ

ബസില്‍നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുവകകള്‍ ഏറ്റെടുക്കേണ്ടത് കണ്ടക്ടറാണ്. ഡിപ്പോയിലെത്തുമ്ബോള്‍ മൂല്യം കണക്കാക്കി രേഖ തയാറാക്കി കൈമാറണം. സാക്ഷികളും വേണം. ഇത് തിരികെ കിട്ടാന്‍ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണം. ഉടമയാണെന്നതിന്റെ രേഖകളും ഹാജരാക്കണം. എങ്ങനെ നഷ്ടമായെന്നതിനും സാധൂകരിക്കുന്ന തെളിവുകള്‍ വേണം. ഭാവിയില്‍ മറ്റാരെങ്കിലും അവകാശം ഉന്നയിച്ചെത്തിയാല്‍ സ്വീകരിച്ചമുതല്‍ തിരികെ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാമെന്നും ഉറപ്പുനല്‍കണം.കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സര്‍വീസ് ചാര്‍ജും ഇതിന് ഈടാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top