×

ഡ്രൈവര്‍മാരുടെ പി എസ് സി റാങ്ക് ലിസ്റ്റില്ല- പണവും ലാഭം രണ്ടും കല്‍പ്പിച്ച് എം ഡി ; സ്ഥിരംകാര്‍ക്ക് – 1200 – താല്‍ക്കാലികക്കാര്‍ക്ക് 550

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് വിവിധ ജില്ലകളിലായി ഇന്നലെ മുടങ്ങിയത് 606 സര്‍വീസുകളാണ്. ഞായറാഴ്ചകളില്‍ പൊതുവെയുള്ള സര്‍വീസ് വെട്ടിക്കുറയ്ക്കലിനു പുറമേ വേണ്ടത്ര ഡ്രൈവര്‍മാര്‍ ഇല്ലാത്തതു കാരണം ഇത്രയും സര്‍വീസുകള്‍ മുടങ്ങുക കൂടി ചെയ്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം,​ അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച്‌ പ്രതിസന്ധി രൂക്ഷമാകാതെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിരിച്ചുവിട്ട 2107 ജീവനക്കാരും കരാര്‍ ജീവനക്കാരായി നാളെ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംപാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോള്‍ പകരം നിയോഗിക്കാന്‍ പി.എസ്.സി. പട്ടികയിലുള്ളവരുണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍മാരുടെ കാര്യത്തില്‍ സ്ഥിതി അതല്ല. സ്ഥിരംനിയമനം നിലവിലെ സാമ്ബത്തികസ്ഥിതിയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ആലോചിക്കാനാവില്ല. സിംഗിള്‍ ഡ്യൂട്ടിക്ക് താത്കാലിക ഡ്രൈവര്‍മാര്‍ക്കു നല്‍കുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവര്‍മാര്‍ക്കിത് 800-1500 രൂപയും.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇറക്കിയ ഉത്തരവിലൂടെയാണ് താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്. പ്രതിസന്ധി മറികടക്കാന്‍ സ്ഥിരം ഡ്രൈവര്‍മാരെ അവധികള്‍ ഒഴിവാക്കി ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എം പാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോള്‍ പകരം നിയോഗിക്കാന്‍ പി.എസ്.സി ലിസ്റ്റിലുള്ളവര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍മാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top