×

കേന്ദ്ര സര്‍ക്കാര്‍ പട്ടിക ജാതി വിഭാഗങ്ങളെ സാമ്പത്തിക സംവരണ പരിധിയില്‍പ്പെടുത്തുവാന്‍ നടത്തുന്ന നീക്കത്തിനെതിരെ കെ. പി. എം. എഎസ് പ്രക്ഷോഭത്തിലേക്ക്

പട്ടിക ജാതിയില്‍പ്പെടുന്നതും, 9,10 ക്‌ളാസ്സുകളില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സെന്‍ട്രല്‍ പോസ്റ്റുമെട്രിക് സ്‌ക്കോളര്‍ ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചു വരുന്ന സമ്പത്തിക പരിധി നിയമം അടിയന്തിരമായി പിന്‍വലിക്കണമെന്നും, അത് പട്ടിക ജാതി വിഭാഗങ്ങളേയും സാമ്പത്തിക സംവരണ മാനദണ്ഡത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുവാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കേരള പുലയന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരനും, ജനറല്‍ സെക്രട്ടറി പി. പി. അനില്‍കുമാറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പട്ടികജാതി വിഭാഗത്തിന് വിദൃാഭൃാസത്തിനും, തൊഴില്‍ ലഭ്യമാകുന്നതിനും സാമ്പത്തിക പരിധി നിര്‍ണ്ണയിക്കരുതെന്ന ഭരണഘടനാപരമായ വ്യവസ്ഥ നിലനില്‍ക്കെ ഇത്തരം തീരുമാനങ്ങള്‍ ഭരണഘടനാ ലംഘനവുമാണ്. 2.5 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ള കുട്ടികളെ മാത്രമെ കേന്ദ്ര സര്‍ക്കാര്‍ ഈ സ്‌ക്കോളര്‍ഷിപ്പിനായി പരിഗണിക്കുകയുള്ളൂ ഈ നിയമം പിന്‍വലിക്കണമെന്നാണ് കേരള പുലയന്‍ മഹാസഭ ആവശൃപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 1 മുതല്‍ 10 വരെ കുട്ടികള്‍ക്ക് നല്കിവരുന്ന ലംപ്‌സം ഗ്രാന്റിനും, അതിനുപുറമെ 1 മുതല്‍ 8 വരെ ക്‌ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2000 രൂപ വീതം പ്രതിവര്‍ഷം നല്കി വരുന്ന സഹായങ്ങള്‍ക്കും യാതൊരു പരിധിയും വയ്ക്കാതെ എല്ലാ കുട്ടികള്‍ക്കും നല്കിവരവെയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീതികേടിനെതിരെ സംസ്ഥാന സര്‍ക്കാരും പ്രതികരിക്കണമെന്നും അനില്‍കുമാര്‍ ആവശൃപ്പെട്ടു.
പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ആനുകൂലൃങ്ങള്‍ ലഭൃമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന സാമ്പത്തിക നിബന്ധനകളടക്കമുള്ള പട്ടികജാതി പീഢനത്തിനെതിരെ സംസ്ഥാനത്തുടനീളം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലുമുള്ള പ്രധാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ സമരത്തിന് രൂപം നല്കുമെന്നും നേതാക്കള്‍ അറിയിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top