×

ജോസഫ് മാഷിന്റെ കൈ വെട്ടിയ, അഭിമന്യുവിനെ കൊന്ന തീവ്രവാദികളാണ് നൗഷാദിന്റെ കൊലയ്‌ക്ക് പിന്നിലും: ആഞ്ഞടിച്ച്‌ ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: തൃശൂര്‍ ചാവക്കാട്ട് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി രംഗത്തെത്തി.ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യൂവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും. എതിര്‍ത്ത് നില്‍ക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എസ്‌എഫ്‌ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ ഈ തീവ്രവാദികള്‍ക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്റെ പേരില്‍ മറ്റൊരു പ്രവര്‍ത്തകനുകൂടി ജീവന്‍ നഷ്ട്ടമായിരിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്, എതിര്‍ത്ത് നില്‍ക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടേ മതിയാകൂ,

എസ്‌എഫ്‌ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ ഈ തീവ്രവാദികള്‍ക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണ്,

കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന് ആദരാഞ്ജലികള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top