×

ബംഗാളിലും ‘ താമര’ ; 87 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

കൊല്‍ക്കത്ത : കര്‍ണാടകയിലും ഗോവയിലും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക് തയ്യാറെടുക്കുന്നതായി സൂചന. 87 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് രംഗത്തെത്തി.

സി.പി.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളികളിലെ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ ബി.ജെ.പിയില്‍ ചേരുന്ന എം.എല്‍.എമാരുടെ പേരുവിവരങ്ങള്‍ മുകുള്‍ റോയ് വെളിപ്പെടുത്തിയിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നിന്ന് നാല്പതോളം തൃണമൂല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top