×

‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ… എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ നഗ്നയായി അഭിനയിച്ചത് – അമല പോള്‍

അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആടൈ’. ചിത്രത്തില്‍ താരം പൂര്‍ണ്ണ നഗ്നയായി അഭിനയിച്ചത് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ അഭിനയിച്ചതില്‍ തനിക്ക് ഒട്ടും വിഷമില്ലെന്നും എന്നാല്‍ ചില ഗാനരംഗങ്ങളില്‍ മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുള്ളത് മനസിനെ വേദനിപ്പിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്.

‘ചിത്രത്തിലെ ആ നഗ്ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട് എനിക്ക്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അത്തരത്തില്‍ അഭിനയിച്ചത്.അഭിനയിക്കാനായി വരുമ്ബോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്. എന്നാല്‍ ഇതിന് മുമ്ബുള്ള ചില സിനിമകളിലെ ഗാന രംഗത്ത് മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസിനു വേദന തോന്നുക’ എന്നാണ് അമല ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

രത്‌നകുമാര്‍ സംവിധാനം ചെയ്ത ‘ആടൈ’ നാളെയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന് വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top