×

ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി – വെള്ളാപ്പള്ളി

ആലപ്പുഴ: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്ബോള്‍ സംസ്ഥാനത്താകെ മികച്ച പോളിംഗ് തുടരുന്നു. വയനാട്,​കണ്ണൂര്‍,​കൊല്ലം തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ പേര്‍ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളത്താണ് കുറവ് പോളിംഗ്. വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിംഗ് വെെകാന്‍ കാരണമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top