×

വിവി പാറ്റ് മെഷീനുള്ളില്‍ പാമ്ബ് കയറിക്കൂടി ; വോട്ടെടുപ്പിനിടെ പരിഭ്രാന്തി

കണ്ണൂര്‍ : രാവിലെ കനത്ത പോളിങ് പുരോഗമിക്കുന്നതിനിടെ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്ബിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈയിലെ പോളിങ് ബൂത്തില്‍ നിന്നാണ് വിവി പാറ്റ് മെഷീനുള്ളില്‍ ഒളിച്ചിരുന്ന പാമ്ബിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. പോളിങ് ഓഫീസര്‍മാരും വോട്ട് ചെയ്യാന്‍ വന്നവരും ആദ്യം പരിഭ്രാന്തരായെങ്കിലും വോട്ട് ചെയ്യാനല്ലാതെ ബൂത്തിലെത്തിയ ‘അതിഥി’യെ കയ്യോടെ പുറത്ത് കളഞ്ഞു. പിന്നെ പതിവ് പോലെ വോട്ടെടുപ്പ് തുടര്‍ന്നു.

വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. എല്‍ഡിഎഫിന്റെ പി കെ ശ്രീമതിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം. സി കെ പദ്മനാഭനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top