×

ഇരട്ട പൗരത്വം- അമേഠിയില്‍ ഒന്ന് വയനാട്ടില്‍ മറ്റൊന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണം – പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം അഭിഭാഷകര്‍ വഴി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പത്രികയുടെ സൂക്ഷ്മ പരിശോധന നേരത്തെ നീട്ടിവച്ചിരുന്നു.

അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top