×

ആ ക്ഷേത്രത്തില്‍ ഉത്സവം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ അതിനടുത്ത് പൊതുയോഗം സംഘടിപ്പിച്ചത് ? എസ്‌എന്‍ഡിപി നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ജിതിന്‍ ഉണ്ണികുളത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

ഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്ക് ഒരു തുറന്ന കത്ത്,

സര്‍
ഞാന്‍ ഒരു ഹിന്ദു മത വിശ്വാസി ആണ്. എന്റെ ആരാധനാലയങ്ങള്‍ ആണ് അമ്ബലങ്ങള്‍. ആ അമ്ബലങ്ങളില്‍ ഉത്സവം വര്‍ഷത്തില്‍ ഒരു തവണയാണ് നടക്കുന്നത്. അത് വളരെ ആഘോഷപൂര്‍വ്വം ഞങ്ങളൊക്കെ തന്നെ ആഘോഷിക്കാറും ഉണ്ട്.

ഉത്സവ പരുപാടികളില്‍ മറ്റ് മതസ്ഥരും പലപ്പോഴും പങ്കെടുക്കാറും ഉണ്ട്. എന്തെന്നെന്നാല്‍ ഓരോ നാട്ടിലും അമ്ബലങ്ങളിലും പള്ളികളിലും ഒക്കെ ഇതുപോലെ ആഘോഷങ്ങള്‍ നടക്കുമ്ബോള്‍ അത് ആ നാട്ടുകാര്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

എന്നാല്‍ ഇന്നത്തെ ഒരു വാര്‍ത്ത കാണുവാന്‍ ഇടയായി. അങ്ങ് എല്‍ ഡി എഫ് ന്റെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ അടുത്ത ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു കൊണ്ട് നടന്ന നാമജപം അങ്ങ് ഇടപെട്ട് നിര്‍ത്തിയത്. എന്തിന്റെ അടിസ്‌ഥാനത്തില്‍ ആണ് അങ്ങ് അത് നിര്‍ത്തിപ്പിച്ചത്??? അങ്ങ് ഒരു വിശ്വാസി അല്ലായിരിക്കാം…. പക്ഷേ വിശ്വാസം ഉള്ള ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ഉണ്ടെന്ന് ഓര്‍ക്കണം. അങ്ങ് കേരളത്തിന്റെ #മുഖ്യമന്ത്രി ആണ്, അല്ലാതെ ഒരു പാര്‍ട്ടിയുടെ മാത്രം #മുഖ്യമന്ത്രി അല്ല.

അങ്ങയുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ മുന്‍പൊരിക്കല്‍ ഒരു പ്രസംഗത്തിനിടയില്‍ വാങ്ക് വിളിക്കുമ്ബോള്‍ പ്രസംഗം നിര്‍ത്തിയത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനെ ഞാനും ബഹുമാനിക്കുന്നു. ആ വ്യക്തി ചെയ്തതായിരുന്നു ശരി.

പിന്നെ ഇവിടെ സംഭവിച്ചത്, ഈ അമ്ബലത്തില്‍ ഉത്സവം ആണെന്നുള്ള കാര്യം എന്തുകൊണ്ടും അങ്ങയുടെ പാര്‍ട്ടിക്കാര്‍ അറിഞ്ഞിട്ടുണ്ടാകും കാരണം ഉത്സവങ്ങള്‍ ഒന്നും തലേന്ന് തീരുമാനിക്കുന്ന പരിപാടികള്‍ അല്ല. എന്നിട്ടും ആ അമ്ബലത്തിന് അടുപ്പിച്ചു തന്നെ വേദി ഒരുക്കിയെങ്കില്‍ മനപ്പൂര്‍വ്വം ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നത് തന്നെയാണ് ഉദ്ദേശ്യം എന്നു ആര്‍ക്കും മനസ്സിലാകും…

പള്ളിയോ അമ്ബലമോ എന്തുമായിക്കൊള്ളട്ടെ, അവിടെ നടക്കുന്ന പ്രാര്ഥനകളിലോ ഉത്സവങ്ങളിലോ ഒക്കെ കൈ കടത്തുവാന്‍ നിങ്ങളെപ്പോലെ ഉള്ള അന്ധവിശ്വാസികള്‍ക്ക് സ്ഥാനമില്ല…. അത് വിശ്വാസികള്‍ക്ക് ഉള്ളതാണ്….

ഹിന്ദുക്കളുടെ നെഞ്ചില്‍ മാത്രം കയറി കളിക്കുന്ന ഈ കളി ഉണ്ടല്ലോ, അത് അധിക നാള്‍ ഉണ്ടാവില്ല… ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങി… അതാണ് ശരണം വിളിയില്‍ പോലും അങ് ഭയപ്പെടുന്നത്….

ഏതൊരു മതത്തെയും അതിന്റെ വിശ്വാസങ്ങളെയും അംഗീകരിച്ചില്ലെങ്കില്‍ നിന്ദിക്കരുത്, അത് നാശത്തിന് മാത്രമേ വഴി തെളിക്കൂ……

ജിതിന്‍ ഉണ്ണികുളം.

NB: (ചൊറിയാന്‍ വരണം എന്നു ആഗ്രഹിക്കുന്ന സഖാക്കളോട്, ഞാന്‍ പാര്‍ട്ടിയോട് അല്ല പറഞ്ഞത്, ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്…)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top