×

തുലഭാരത്രാസ് പൊട്ടിവീണതില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തുലഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അപകടം ഉണ്ടായത് എങ്ങനെയാണെന്നറിയില്ല. അന്വേഷണം നടത്തിയാല്‍ കാര്യങ്ങളെല്ലാം പുറത്തുവരുമെന്നും തരൂര്‍ പറഞ്ഞു. തന്റെ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്്ക്കും ഇതേ അഭിപ്രായമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. നാളെ മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും തരൂര്‍ പറഞ്ഞു

പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തരൂരിനെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞടുപ്പ് റാലിയില്‍ തരൂര്‍ സംബന്ധിക്കും. എന്നാല്‍ നാളെത്തെ തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് തരൂര്‍ വിട്ട് നില്‍ക്കും.

തുലാഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി കമ്മീഷണര്‍ക്ക് പരാതി നല്‍കയിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച്‌ ശശി തരൂര്‍ അപകടത്തില്‍പ്പെട്ടത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ ഇരിക്കുമ്ബോഴായിരുന്നു അപകടം. ത്രാസിന്റെ ദണ്ഡ് തലയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top