×

വിചിത്രമായ സംഭവം – മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പകൂടുതല്‍ കാരണം മകള്‍ മരിച്ചതെന്ന് പിതാവ്

ജക്കാര്‍ത്ത: മകളുടെ മരണത്തിന് കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി ഭാര്യാപിതാവ് പൊലീസിനു സമീപിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം പൊലീസ് വിശദമായി പരിശോധിച്ചു. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് വിചിത്രമായ സംഭവം നടന്നത്.

23 കാരിയായ മകളുടെ അപ്രതീക്ഷിതമായ മരണത്തിന് കാരണം മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പക്കൂടുതലാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഭാര്യാപിതാവ് നെദി സിറ്റോ നല്‍കിയ പരാതി. പരാതിയെ തുടര്‍ന്ന് ബാര്‍ഷാ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച്‌ പരിശോധിക്കികയും ചെയ്തു. അതേസമയം ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയ പരിശോധനയില്‍ ബാര്‍ഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പം മാത്രമുള്ളതാണെന്ന് പോലീസ് കണ്ടെത്തി.

ഉറങ്ങാന്‍ കിടന്ന മകള്‍ നേരം വെളുത്തപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാന്‍ സിറ്റോയെ പ്രേരിപ്പിച്ചത്. ഇതിനിടെ ബാര്‍ഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് പരിസരവാസികള്‍ പറയുന്നതുകേട്ടാണ് സിറ്റോ പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഭാര്യാ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച്‌ ബാര്‍ഷായ്ക്ക് ജനനേന്ദ്രിയം തുറന്ന് കാട്ടേണ്ടി വന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top