×

വേഗം സുഖം പ്രാപിക്കട്ടെ – ആശുപത്രിയിലെത്തി നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്.

നിര്‍മലാ സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ട്വിറ്ററിലൂടെ ശശി തരൂര്‍ പങ്കുവെച്ചു. ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top