×

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കെജ്‌രിവാള്‍ ;

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ദല്‍ഹിക്ക് എങ്ങനെ പൂര്‍ണ്ണ സംസ്ഥാന പദവി നേടാം എന്നതിനെ കുറിച്ചുള്ള പാര്‍ട്ടി അജണ്ട ഉള്‍പ്പെടുത്തിയ റോഡ് മാപ്പ് ആണ് പ്രകടന പത്രികയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കാരണക്കാരന്‍ കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

‘ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ട്വിറ്ററിലൂടെ ചോദിക്കണം.ഒരു പക്ഷേ മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി അതിന്റെ ഉത്തരവാദിയാവും.’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

ഏഴ് ലോക്സഭാ സീറ്റുകളുള്ള ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളെയും നേരത്തേ തന്നെ പ്രഖ്യാപിച്ചിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top