×

സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

റിയാദ് : ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷനും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. GKPWA റിയാദ് കമ്മറ്റിയുടെ നേതൃത്വത്തിൽ അബീർ മെഡിക്കൽ സെന്ററിന്റെ ശുമൈസി ബ്രാഞ്ചിൽ ഏപ്രിൽ 5 വെള്ളിയാഴ്ച്ചയായിരുന്നു ക്യാമ്പ് നടന്നത്.സൗദി ചാപ്റ്റർ സെക്രട്ടറി ജലീൽ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാം GKPWA രക്ഷാധികാരിയും , പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററും, പ്രമുഖ മനുഷ്യാകാശ പ്രവർത്തകനും ആയ ശ്രീ ലത്തീഫ് തെച്ചി ഉൽഘാടനം ചെയ്തു.

ക്യാമ്പിനോടനുബന്ധിച്ച് ഡോ.ബാലചന്ദ്രൻ നായർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.ഡോക്ടർമാരുടെ പരിശോധനയും , കൂടാതെ ബി.പി, ഷുഗർ , കണ്ണ് ടെസ്റ്റ് , മൂത്രപരിശോധന, ബോഡി ചെക്കപ്പ് തുടങ്ങിയ സേവനങ്ങളെല്ലാം സൗജന്യമായിരുന്നു. റിയാദ് സോൺ പ്രസിഡണ്ട് ലക്ഷ്മണൻ ചൂളിയാട്, അബീർ റീജിയണൽ മനേജർ ഡോ.ഷിനൂബ്, സൂപ്പർവൈസർ മിസ്റ്റർ കാലിം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഇത്തരത്തിലൊരു സംരംഭത്തിന് അവസരമൊരുക്കി തന്ന അബീർ മെഡിക്കൽ സെന്ററിന്റെ മാനേജ്മെന്റിനോടുള്ള കടപ്പാടറിയിച്ച ലക്ഷ്മണൻ ചൂളിയാട്, തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഷബീർ കളത്തിൽ സ്വാഗതവും, സ്വാഗത് ബിബിൻ തൊടുപുഴ നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top