തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് ഖുഷ്ബു, വീഡിയോ വൈറല്‍
ബംഗളുരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ശാന്തിനഗര്‍ എം.എല്‍.എയായ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം പ്രചാരണ വേദിയില്‍ നിന്ന് മടങ്ങാനായി കാറിലേക്ക് കയറാന്‍ എത്തിയപ്പോഴാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം ശരീരത്തില്‍ പിടിച്ചുവെങ്കിലും താരം പ്രതികരിച്ചില്ല. വീണ്ടും ഇയാള്‍ സംഭവം ആവര്‍ത്തിച്ചതോടെയാണ് അക്രമിയുടെ മുഖത്തടിച്ചത്.
പൊലീസ് ഇടപെട്ട് ഉടന്‍ തന്നെ യുവാവിനെ സ്ഥലത്ത് നിന്ന് നീക്കി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥിയായ റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഖുഷ്ബുവിന് പരാതിയില്ലാത്തതിനാല്‍ യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും ഇയാളെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പൊലീസ് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്