×

ആന്റണിയെ തടഞ്ഞുവെന്നത് നുണക്കഥ; പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫും മറുവശത്ത് ബിജെപിയും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച്‌ അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ് നടത്തുകയുമാണ് യുഡിഫിന്റെയും ബിജെപിയുടെയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ പരക്കെ അഴിച്ചുവിടുകയും എല്‍ഡിഎഫ് ആകമം എന്ന പ്രചാരണ കോലാഹലം നടത്തുകയും ചെയ്തു കൊണ്ട് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് പരക്കെ കണ്ടത്.ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസന്നന് യുഡിഎഫ് അക്രമത്തില്‍ സാരമായി പരിക്കേറ്റു. തലസ്ഥാനത്ത് വേളിയില്‍ എകെ ആന്റണിയെ തടഞ്ഞുവെന്ന നുണക്കഥ സൃഷ്ടിച്ച്‌ യുഡിഎഫുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ അക്രമം അഴിച്ചുവിട്ടു. പൊന്നാനിയില്‍ യുഡിഎഫ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയില്‍ യുഡിഎഫും ബിജെപിയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് ജാഥയെ അക്രമിച്ചു. തിരുവല്ലയില്‍ എല്‍ഡിഎഫ് പ്രചാരണ സമാപനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും കോടിയേരി പറഞ്ഞു

സംസ്ഥാനത്താകെ ഉയര്‍ന്നു വന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളി പൂണ്ട് നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്ന കോടിയേരി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top