×

‘മാണി സാറേ… കണ്ണ് തുറക്ക്..’ പ്രാര്‍ത്ഥനയോടെ ഔസേപ്പച്ചന്‍ വിളിച്ചെങ്കിലും ഒന്ന് മൂളല്‍ മാത്രം

‘മാണി സാറേ… കണ്ണ് തുറക്ക്..’ പ്രാര്‍ത്ഥനയോടെ
ഔസേപ്പച്ചന്‍ വിളിച്ചെങ്കിലും ഒന്ന് മൂളല്‍ മാത്രം

ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ച് അവസാനമായി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ടാം സ്ഥാനക്കാരനും വര്‍ക്കിംഗ് ചെയര്‍മാന്‍ുമായ പി ജെ ജോസഫ് സന്ദര്‍ശിച്ചപ്പോള്‍ കയ്യില്‍ പിടിച്ച് മാണി സാറേ. കണ്ണ് തുറക്ക് എന്ന് പറഞ്ഞ് വിളിച്ചു. പക്ഷേ മറുപടി ഒരു നീട്ടിയുള്ള മൂളലില്‍ മാത്രം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ് പറയുന്നു. ജോസഫിനെ എപ്പോഴും ഔസേപ്പച്ചാ എന്ന് മാത്രമാണ് വിളിച്ചിരുന്നത്. തിരിച്ച് എപ്പോഴും മാണി സാര്‍ എന്നാണ് പി ജെ പോലും വിളിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയേയും രമേശിനേയും മറ്റും പേരെടത്ത് വിളിച്ചാലും കെ എം മാണിയെന്ന പാലായിലെ സൂര്യനെ എപ്പോഴും മാണി സാറെ എന്ന് മാത്രമാണ് പി ജെ ജോസഫ് വിളിച്ചിരുന്നത്.
ശത്രുവായപ്പോഴും മിത്രമായപ്പോഴും ആ വിളിയില്‍ മാറ്റമുണ്ടായിട്ടില്ല. റോഷി അഗസ്റ്റിയനും ജയരാജിനും മാണി സാര്‍ ദൈവതുല്യരായിരുന്നു. മാണിസാറിന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും കാര്യങ്ങള്‍ മനസില്ലാക്കിയിരുന്ന രണ്ട് പ്രിയപ്പെട്ട എംഎല്‍എമാരായിരുന്നു റോഷി അഗസ്റ്റിയനും ജയരാജും. കേരള കോണ്‍ഗ്രസ് ക്രൈസ്തവരുടെ മാത്രം പാര്‍ട്ടിയാണെന്നുള്ള വിളിപ്പേര് മാറ്റാനനായതും ജയരാജിനെ കൈ പിടിച്ച് ഉയര്‍ത്തി കൊണ്ടുവന്തിലൂടെയാണ്. അതിന് മുമ്പും നിരവധി ഹൈന്ദവരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാക്കാനുള്ള തന്ത്രങ്ങളും മാണി സ്വീകരിച്ചിരുന്നു. മാണി സി കാപ്പന് മുമ്പില്‍ ഓരോ തവണയും തന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളുടെ കുത്തൊഴുക്കില്‍ പാലായിലെ വോട്ടര്‍മാരുടെ മനസുകളില്‍ മാണി സാര്‍ സ്ഥിര പ്രതിഷ്ഠ നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top