×

കാസര്‍കോട് കളളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്ത്; ജനപ്രതിനിധികള്‍ രണ്ടുതവണ വോട്ടുചെയ്യുന്നതായി ദൃശ്യങ്ങള്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതിന് തെളിവ് പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്ബര്‍ ബൂത്തില്‍ കളളവോട്ട് നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. കോണ്‍ഗ്രസാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച്‌ കലക്ടര്‍, അസിസറ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടുമെന്ന്് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ 19-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മുന്‍ പഞ്ചായത്ത് മെമ്ബറും നിലവിലെ പഞ്ചായത്ത് മെമ്ബറും സിപിഎം പ്രാദേശിക നേതാവുമാണ് ദൃശ്യങ്ങളിലുളളത്. 16-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുളള മുന്‍ പഞ്ചായത്ത് മെമ്ബറായ സ്ത്രീ , 19-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമേ 24-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുളള നിലവിലെ പഞ്ചായത്ത് മെമ്ബറും ഇവിടെ കളളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഒരു ബൂത്ത് ഏജന്റ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും, വോട്ടു രേഖപ്പെടുത്തിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡ് തിരികെ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടന്നപ്പളളി പഞ്ചായത്തിലെ പ്രാദേശിക നേതാവ് ഇവിടെ വന്ന് വോട്ടു രേഖപ്പെടുത്തി.ഇദ്ദേഹത്തിന്റെ വോട്ട് മറ്റൊരു ബൂത്തിലാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആളുമാറി വോട്ടുചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടുതവണ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റു ബൂത്തിലുളളവര്‍ വോട്ടു ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെയുളള പ്രാദേശിക രാഷ്ട്രീയ നേതാവ് ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കണ്ണൂരില്‍ വ്യാപകമായി കളളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്നുതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top