×

ജോയ്‌സ് തന്നെ വീണ്ടും വിജയിച്ചേക്കും – എം എം മണിയുടെ വിജയവും വാഴയ്ക്കന്റെ പരാജയവും- സാഹചര്യം പഴയത്

 

ഇടുക്കി – ലോക്‌സഭാ മണ്ഡലത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് വീണ്ടും നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചേക്കുമെന്ന് തന്നെയാണ് എല്‍ഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്.
എം എം മണി ഉടുമ്പന്‍ചോലയില്‍ നിന്ന് വിജയിച്ച സാഹചര്യവും മുവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ തോല്‍ക്കാനുണ്ടായ സാഹചര്യവും തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഏത് സാഹചര്യത്തിലും കോതമംഗലത്തും ഇടുക്കിയിലും ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും ദേവികുളം തുടങ്ങിയ അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 40,000 വോട്ടിന്റെ ലീഡ് കിട്ടും. മുവാറ്റുപുഴയും തൊടുപുഴയില്‍ നിന്നുമായി മാത്രം ഈ 40,000 വോട്ട് മറിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡീന്‍ ജയിക്കുകയുള്ളൂവെന്നുമാണ് വിലയിരുത്തല്‍. അല്ലാത്തപക്ഷം ഏഴ് മണ്ഡലത്തിലും ശബരിമല വിഷയം കനത്ത തിരിച്ചടി നല്‍കുകയും എല്‍ഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളല്‍ വീണാല്‍ മാത്രമേ തോല്‍വിയുണ്ടാവൂവെന്നും നേതാക്കള്‍ തന്നെ പറയുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഇടുക്കിയില്‍ വലിയ തോതില്‍ പ്രചരണം നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് ദിനം പല ബൂത്തുകളിലും പ്രവര്‍ത്തകരുടെ അഭാവം ഉണ്ടായിട്ടുണ്ട്.

ശബരിമല വിഷയത്തിലൂടെ ഹൈന്ദവ വോട്ടുകള്‍ പരമാവധി സമാഹരിക്കുമെന്നായിരുന്നു എന്‍ഡിഎയുടെ ഇടുക്കി ജില്ലാ നേതൃത്വം സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണനും പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലത്തില്‍ നിന്നുമായി 1,28,000 വോട്ടുകള്‍ എന്‍ഡിഎ സമാഹരിച്ചിരുന്നു. ഏത് സാഹചര്യത്തിലും ഇത് ഒന്നര ലക്ഷം വോട്ടുകളെങ്കിലും പിടിക്കേണ്ടതാണ്. എന്നാല്‍ അത്രയും വോട്ടുകള്‍ ലഭിക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്.

എന്നാല്‍ എല്‍ഡിഎഫ് നാല് മണ്ഡലത്തില്‍ മാത്രമേ ലീഡ് ചെയ്യാന്‍ സാധ്യതയുള്ളൂവെന്നും അവിടെ നിന്നുമായി ആകെ 30,000 വോട്ടുകള്‍ മാത്രമേ ജോയ്‌സിന് ലീഡ് ഉണ്ടാവുകയുള്ളൂവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആ ലീഡ് തൊടുപുഴയില്‍ നിന്ന് മാത്രം മറി കടക്കാന#് സാധിക്കുമെന്നും അത്തരത്തില്‍ ഡീനിന് ഇക്കുറി ഈസി വാക്ക് ഓവറാണെന്നുമാണ് യുഡിഎഫ് ക്യാമ്പും ആത്മവിശ്വാസം കൊള്ളുന്നത്.

ഏതായാലും ഇടുക്കിയില്‍ വീറുറ്റ പോരാട്ടമാണ് എല്‍ഡിഎഫും യുഡിഎഫും കാഴ്ച വച്ചത്. യുഡിഎഫിന്റെ അമരക്കാരനായി പി ജെ ജോസഫ് ഏഴ് നിയോജക മണ്ഡലത്തിലും നിറഞ്ഞു നി്ന്നിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശിവരാമന്റെയും കെ കെ ജയചന്ദ്രന്റെയും ഗോപി കോട്ടമുറിക്കലുമായിരുന്നു ജോയ്‌സിന് വേണ്ടി തന്ത്രങ്ങളും പ്രചരണങ്ങളും ഏകോപിപ്പിച്ചത്.
ഏതായാലും വിവിധ മണ്ഡലങ്ങളില്‍ പല അഭിപ്രായങ്ങളാണ് ജോയ്‌സിന്റെ വിജയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. റോഷി അഗസ്റ്റിയന്റെ മണ്ഡലത്തില്‍ ജോയ്‌സ് കിട്ടുന്ന ഭൂരിപക്ഷം നിര്‍ണ്ണായകമാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top