×

സിപിഎമ്മിന് പക, ഐസക്കും ജലീലും മതവിദ്വേഷം വളര്‍ത്തുന്നു: എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: എല്‍ഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്ക് കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. ന്യൂനപക്ഷ മേഖലയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇരുവരും പ്രചാരണം നടത്തിയെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. സിപിഎം വ്യക്തിപരമായി തന്നെ വേട്ടയാടുകയാണ്. ആര്‍എസ്പിയെ പിളര്‍ത്താതിരുന്നത് പകയ്ക്ക് കാരണമായെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച്‌ തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച്‌ മുതലെടുപ്പിന് തോമസ് ഐസക്ക് ശ്രമിക്കുന്നതായി പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൊല്ലം മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാരെ ആരെയും കാണാനില്ല എന്നാണ് ഐസക്ക് ആരോപിച്ചത്. ഇതിനെ തളളി കൊണ്ടാണ് പ്രേമചന്ദ്രന്‍ രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും തനിക്ക് വിസ്മയകരമായ പിന്തുണയാണ് ലഭിച്ചതെന്നും പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top