×

ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ആന്റണി ‘ ഇത്രയും നാള്‍ മോദി എവിടെയായിരുന്നു? ‘

കൊല്ലം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കഷ്ടകാലമെന്ന് കോണ്‍ഗ്രസ് തോവ് എകെ ആന്റണി. മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് ആന്റണി പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ഇപ്പോള്‍ ഇടതുപക്ഷം വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ കളിക്ക് പുറത്താണ്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറഞ്ഞാല്‍ അവരുടെ സഹായം വേണ്ടിവരും. മോദിയുടെ സര്‍ക്കാര്‍ വീണ്ടും വരരുതെന്നാഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കേരളം മതേതരകേരളമാണ്. യുഡിഎഫിന് സമ്ബൂര്‍ണവിജയം ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

തെരഞ്ഞടുപ്പ് കേരളത്തിലെ ഭരണം മാറാനാല്ലെങ്കിലും അവര്‍ക്ക് തെറ്റുതിരുത്താനാകാനെങ്കിലുമാകണം. തെരഞ്ഞടുപ്പില്‍ ്‌അവര്‍ക്ക് അടികിട്ടിയാല്‍ കഴിഞ്ഞ മൂന്ന വര്‍ഷത്തെ ഭരണമാവില്ല അടുത്ത വര്‍ഷങ്ങൡ. സര്‍ക്കാരിന്റെ അഹങ്കാരത്തിനും തന്‍പ്രമാണിത്വത്തിന് അവസാനമുണ്ടാകും. മോദിയുടെ ശൈലിതന്നെയാണ് പിണറായി തുടരുന്നതെന്നും ആന്റണി പറഞ്ഞു.

വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇത്രകാലം വരെ മോദി എവിടെയായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കാനാണ് മോദിയും പിണറായി വിജയനും ശ്രമിച്ചത്. ഇക്കാര്യത്തില്‍ ്‌അവര്‍ കൂട്ട് പ്രതികളാണെന്നും ആന്റണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top