×

തിരുവനന്തപുരത്ത് കാണാതായ ബിനുവിന്റെ മൃതദേഹം കാലുകള്‍ വെട്ടിമാറ്റി, കുഴിച്ചിട്ട നിലയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിമാറ്റി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് സുഹൃത്തിന്റെ ഒഴിഞ്ഞ പറമ്ബില്‍ നിന്നും കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാറശ്ശാല പൊലീസ് നടത്തിയ തിരച്ചിലില്‍ ബിനുവിന്റെ സുഹൃത്തിന്റെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്ബില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബിനുവിന്റെ വീട്ടില്‍ അടിപിടി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top