×

കെ സുരേന്ദ്രനും, ടോം വടക്കനും, കെ എസ് രാധാകൃഷ്ണനും ബിജെപി പട്ടികയില്‍, തുഷാറും മല്‍സരരംഗത്തേക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി പട്ടികയിലെ അന്തിമ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും ഇന്ന് ഡല്‍ഹിക്ക് പോകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്‌എസിന്റെ നിലപാടും നിര്‍ണായകമാകും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് നറുക്ക് വീണേക്കും. ഇവിടെ പരിഗണിച്ചിരുന്ന എംടി രമേശും മല്‍സരത്തിനില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ചാലക്കുടിയിലും, പിഎസ്‌സി മുന്‍ ചെയര്‍മാനും ശബരിമല കര്‍മസമിതി നേതാവുമായ ഡോ.കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും. ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനും കാസര്‍കോട് യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവും മല്‍സര രംഗത്തിറങ്ങും.

കോഴിക്കോട് സീറ്റില്‍ പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരെ പരിഗണിക്കുന്നുണ്ട്. അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പേരും കോഴിക്കോട് സീറ്റിലേക്ക് ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും.

പാലക്കാട് കൃഷ്ണകുമാര്‍, കണ്ണൂര്‍ സികെ പത്മനാഭന്‍, എറണാകുളം എഎന്‍ രാധാകൃഷ്ണന്‍, മാവേലിക്കര പി സുധീര്‍ തുടങ്ങിയ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച്‌ തുഷാര്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top