×

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നില്‍ക്കാന്‍ ശേഷിയില്ലെന്ന് വനംവകുപ്പ്; പൂര്‍ണമായും വിലക്കി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍നിന്നു വനംവകുപ്പ് പൂര്‍ണമായും വിലക്കി. ആനയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എഴുന്നള്ളിപ്പിനു നില്‍ക്കാന്‍ ശാരീരികശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴുന്നള്ളിപ്പ് വിലക്കിയിരിക്കുന്നത്.

ആനയെ തല്‍ക്കാലം മറ്റു ഭാഗങ്ങളിലേക്കു മാറ്റരുതെന്നു വ്യക്തമാക്കുന്ന കത്തും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കി. കഴിഞ്ഞ ഫെബ്രുവരി എട്ടിനു ഗുരുവായൂരിനടുത്ത് ഗൃഹപ്രവേശന ചടങ്ങിനു മോടി കൂട്ടാന്‍ എത്തിച്ചതിനിടെ പടക്കം കേട്ടു കൊമ്ബന്‍ ഭയന്നോടിയിരുന്നു. ആന വിരണ്ടോടുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ മതിലിനിടെ ഞെരിഞ്ഞമര്‍ന്നു മരിച്ചിരുന്നു.

തൃശൂര്‍ പൂരത്തിനു തിരുവമ്ബാടിയുടെ ചന്ദ്രശേഖരന്‍ എന്ന കൊമ്ബനെ കുത്തിയതിനെ തുടര്‍ന്ന് പൂരത്തിനു വിലക്കി. പിന്നീട് നെയ്തലക്കാവമ്മയുടെ കോലമേന്തി പൂരത്തലേന്നു കൊമ്ബന്‍ എഴുന്നള്ളിയിരുന്നു. ഇതോടെ തെക്കേ നട തുറക്കുന്ന ചടങ്ങും വന്‍ പ്രശസ്തി നേടി. 2013 ല്‍ പെരുമ്ബാവൂരില്‍ ആന ഇടഞ്ഞോടി മൂന്നുപേര്‍ മരിച്ചു. 2015ല്‍ ചോറില്‍ ബ്ലേഡിന്റെ കഷണങ്ങള്‍ പൊടിച്ചിട്ടു ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍, എഴുന്നള്ളിപ്പിന് ആനയെ എത്തിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top