×

പാര്‍ട്ടി പറഞ്ഞാല്‍ രാജ്യത്തിന് വേണ്ടി എന്തും ചെയ്യും. – കുമ്മനം

തിരുവനന്തപുരം : ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ശബരിമല എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ബിജെപി മാത്രമാണ് വിശ്വാസികള്‍ക്കൊപ്പം നിന്നതെന്നും കുമ്മനം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും കുമ്മനം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വരുന്ന കുമ്മനത്തിന് കടിച്ചതും പിടിച്ചതും പോകുമെന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രസ്താവന.

പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്റെ ചുവരെഴുത്ത് അണികള്‍ തുടങ്ങിയിട്ടുണ്ട്. കുമ്മനത്തിന്‍രെ വരവോടെ, തിരുവനന്തപുരം ഇത്തവണ കൈപ്പിടിയിലാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുന്‍മന്ത്രി സി ദിവാകരനാണ് ഇടതു സ്ഥാനാര്‍ത്ഥി. ശശി തരൂരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top